ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയ്പമംഗലം പള്ളിനടയിൽ നിന്ന് 89കാരനെ കാണാതായി. പിന്നീട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡിൽ കുറുപ്പംപുരക്കൽ 89കാരനായ മാമു ആണ് മരിച്ചത്.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.
English summary : Kaypamangalam disappeared from the churchyard ; The 89 – year – old man was found dead in the stream