റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

കണ്ണൂർ: കായലോട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്.

റസീനയുടെ മരണത്തിനു പിന്നാലെ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സദാചാര ​ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ റഹീന്റെ മൊഴി നിർണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതോടെ വ്യക്തത വന്നേക്കും.

റസീനയും ആൺസുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയും തുടർന്ന് യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായതാണ്. സംഭവത്തെ തുടർന്ന് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിന്റെ അനുമാനം.

സ്വകാര്യഭാഗത്തേക്ക് കംപ്രസർ ഉപയോഗിച്ച് കാറ്റടിപ്പിച്ചു; യുവാവിന്റെ കുടൽ പൊട്ടി, നില ഗുരുതരം

അതിനിടെ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു എന്നാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ സദാചാര ആക്രമണമെന്നാരോപിച്ച് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് അറിയിച്ചതിരുന്നു.

എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ ആത്മഹത്യ ഞെട്ടിക്കുന്നത്

പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യക്കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്ത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു.

തുടർന്ന് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത ശേഷം സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. പിന്നാലെ എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു.

തുടർന്ന് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റസീനയുടെ കുടുംബം നൽകിയ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Summary: In connection with the suicide of a young woman from Kayalode, her male friend Rahees appeared at the Pinarayi police station. The investigation into Raseena’s death is ongoing, with police examining all possible angles.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

Related Articles

Popular Categories

spot_imgspot_img