രാസലഹരി മൊത്തവിൽപ്പനക്കാരായ കൊടും ക്രിമിനലുകളെ ബംഗളൂരുവിൽ നിന്നും പൂട്ടി കട്ടപ്പന പോലീസ്
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാസ ലഹരി എത്തിക്കുന്ന പ്രതികളെ ബംഗളൂരുവിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈയിൽ രാസ ലഹരി പിടികൂടിയ സംഭവത്തിന്റെ തുടർ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കണ്ണൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്‌കർ(30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
പുലി പാഞ്ഞെത്തിയത് വീട്ടിലേക്ക്!
ഇതിൽ അരുൺ ഭാസ്‌കർ ബോംബാക്രമണം , വധശ്രമം , കൊലക്കേസ് , ഹവാല പണം പൊട്ടിക്കൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
കണ്ണൂരിലും മാഹിയിലും ഇയാൾക്കെതിരേ കേസുകളുണ്ട്. ജൂലൈ 15ന് ബംഗളുരുവിൽനിന്ന് വിൽപ്പനയ്ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽനിന്നാണ് അരുൺ ഭാസ്‌കർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൂവരും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു.
പാലായിലെ അപകടം; കാർ ഡ്രൈവർ പിടിയിൽ
കോട്ടയം: പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുവിള വീട്ടിൽ ചന്ദൂസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെ പാല മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.
അമിതവേഗത്തിൽ വന്ന കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
അപകടത്തിൽ പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് (12) ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.
വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ.
ആലപ്പുഴ അരൂരിലാണ് സംഭവം. വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കോതമംഗലത്ത് കോളേജ് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു സംഭവം.
ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്നു യദുകൃഷ്ണൻ. എന്നാൽ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി.
ഇതോടെ വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, ഡ്രൈവർ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.