ഇടുക്കി: കട്ടപ്പന ഇരട്ടക്കൊല കേസിൽ ഒന്നാം പ്രതി നിധീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 16 വരെയാണ് കസ്റ്റഡി കാലാവധി. രണ്ടാം പ്രതിയായ വിഷ്ണുവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിന്ന് പീരുമേട് സബ് ജയിലിലേക്ക് മാറ്റി.
വിഷ്ണുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.പ്രതി നിധിഷിൻ്റെ ജാമ്യാ പേക്ഷയിൽ കോടതി നാളെ വാദം കേൾക്കും.
കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ അറിയിച്ചിരുന്നു. അതേസമയം സുമയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. വിവിധ വകുപ്പുകളിലെ പത്തു ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Also: മെട്രോ ട്രാക്കിലൂടെ നടന്ന് യുവാവ്, സർവീസ് നിർത്തിവെച്ചത് അരമണിക്കൂറോളം; അന്വേഷണം ആരംഭിച്ച് പോലീസ്