ഉത്തർപ്രദേശിലെ കാശിക്കും ഹൗറയ്‌ക്കുമിടയിൽ മിനി വന്ദേ ഭാരത് സർവീസിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എട്ട് കോച്ചുകളുള്ള ട്രെയിനാണ് റൂട്ടിൽ സർവീസ് നടത്തുക.Kashi goes to ‘Mini Vande Bharat’; 130 to 160 km per hour
മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്ന് റെയിൽവെ. ഇരു നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറായി കുറയും.
കാശിയെ മറ്റ് പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചാമത്തെ ട്രെയിനാണ് മിനി വന്ദേ ഭാരത്. നിലവിൽ, വാരണാസി, പട്‌ന, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് സർവീസുകൾ നടത്തുന്നുണ്ട്.
നിലവിലുള്ള എല്ലാ വന്ദേ ഭാരത് ട്രെയിനുകളും വാരണാസി സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ സർവീസ് ഹൗറ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.