പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടി; നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി; ആത്മഹത്യാമുനമ്പായി വീണ്ടും കരുവന്നൂർ പാലം; വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി

തൃശ്ശൂർ: ആത്മഹത്യാമുനമ്പായി വീണ്ടും കരുവന്നൂർ പാലം. കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പല്ലിശ്ശേരിയിലാണ് രാജേഷ് താമസിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കരുവന്നൂർ പാലത്തിനടുത്ത് എത്തിയ ഇയാൾ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജേഷ്. പാലത്തിന്റെ പില്ലറിൽ പോളയും പുല്ലും ഒഴുകിയെത്തി കിടക്കുന്നുണ്ടായിരുന്നു. ഇതിൽ പിടിച്ച് വെള്ളത്തിന് മുകളിൽ തലപൊങ്ങിക്കിടന്ന രാജേഷിനെ നാട്ടുകാർ കണ്ടതോടെയാണ് രക്ഷയായത്. റഷീദ് എന്ന നാട്ടുകാരൻ ഇയാളുടെ ബോട്ട് ഇറക്കി രാജേഷിനെ കരയ്ക്ക് കയറ്റുകയായിരുന്നു.

പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയാണ് 50 വയസുകാരി പാലത്തിൽ നിന്ന് ചാടി മരിച്ചിത്.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ് കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ...

കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ

കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി കലാ രാജു...

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക്...

Related Articles

Popular Categories

spot_imgspot_img