News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയിൽ ; 40 കോടി രൂപ കുടിശിക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജുകൾ

കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയിൽ ; 40 കോടി രൂപ  കുടിശിക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജുകൾ
October 29, 2024

സാധാരണക്കാർക്ക് ആശ്വാസമായ കാരുണ്യ ഇൻഷുറൻസ് പദ്ധതി ഗുരുതര പ്രതിസന്ധി നേരിടുകയാണ്. കോടിക്കണക്കിന് രൂപ സർക്കാർ പ്രൈവറ്റ് മെഡിക്കൽകോളേജുകൾക്കും പ്രൈവറ്റ് ഹോസ്പിറ്റലുകൾക്കും കൊടുക്കാനുണ്ട്.

കുടിശിക പെട്ടെന്ന് തന്നെ നൽകിയില്ലെങ്കിൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിൽ പറയുന്നു.

അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങൾക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍റ് അസോസിയേഷനും സർക്കാരിനെതിരെ രംഗത്തെത്തി.

ദാരിദ്യരേഖക്ക് താഴെ കഴിയുന്ന 45 ലക്ഷം സാധാരണക്കാരാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളത്. ഇവരാണ് പ്രതിസന്ധിയിലായത്. സ്വകാര്യമേഖലയിൽ നിന്നടക്കം സൗജന്യമായി വിദഗ്ദ ചികിൽസ നൽകുന്ന പദ്ധതി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണ്.

കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്നും പിൻമാറുമെന്ന് കാട്ടി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ കഴിഞ്ഞ 19 ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഇതേ അവസ്ഥയിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍്റ് അസോസിയേഷനും. 1500ലധികം അംഗങ്ങളുള്ള തങ്ങൾക്ക് 500 കോടി രൂപയുടെ കുടിശിക ഉണ്ടെന്ന് അസോസിയേഷന് പറയുന്നു.

കുടിശിക ഉണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മാനേജ്മെൻറുകൾ പറയുന്ന അത്രയും തുക നല്കാനില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഈ വർഷം ഇത് വരെ മൊത്തം 500 കോടി രൂപ കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുകയുടെ 40 ശതമാനം സ്വകാര്യമേഖലക്ക് കിട്ടിയിട്ടുണ്ട് എന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

English summary : Karunya Insurance Scheme in crisis ; private medical colleges will withdraw from the project if they do not pay Rs 40 crore in dues

Related Articles
News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News4media
  • Kerala
  • News
  • News4 Special

സ്ഥാനമാറ്റം ഉറപ്പാണ്; അതിപ്പോ മന്ത്രി മാറുമോ? എംഎൽഎമാർ മാറുമോ? എഡിജിപി മാറുമോ? എന്നാണ് അറിയേണ്ടത്; ഒ...

News4media
  • Kerala
  • News
  • News4 Special

ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരും ധനവകുപ്പും പാടുപെടും; പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ തിരഞ്ഞെടുപ്പ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]