അഴിമതിക്കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍

കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോത്. അഴിമതി നിരോധന നിയമപ്രകാരമാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയത്. Karnataka CM Siddaramaiah has been given permission to be tried by the Governor

കര്‍ണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര നടപടിക്കെതിരെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വിചാരണയ്ക്ക് അനുമതി നല്‍കിയതെന്നും അദേദഹം ആരോപിച്ചു. സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഗവര്‍ണറുടെ നീക്കമെന്ന് മന്ത്രി എം.ബി പാട്ടീലും കുറ്റപ്പെടുത്തി. എം.ഡി.യു.എയ്ക്കാണ് പിഴവ് സംഭവിച്ചതെന്നും മുഖ്യമന്ത്രിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാട്ടീല്‍ പറഞ്ഞു.

മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയരുന്നത്. അതിനിടെ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോതിന്റെ ഉത്തരവ്‌ചോദ്യംചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയെ ശനിയാഴ്ചതന്നെ സമീപിക്കും. വിചാരണചെയ്യാന്‍ ഗവര്‍ണര്‍ തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി മെനഞ്ചൈറ്റിസ്

കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു....

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ...

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി; മാർഗനിർദേശങ്ങൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്ന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!