കരമന അഖിൽ കൊലപാതകത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളതെന്നും പോലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. വഴി തടഞ്ഞു നിന്നുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മിൽ അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു അഖിയൂലിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ നിന്നും ക്രൂരമായാണ് പ്രതികൾ അഖിലിനെ കൊലപ്പെടുത്തായത് എന്ന് വ്യക്തമാണ്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതു ദൃശ്യങ്ങളില്‍ കാണാം.