വിദ്യാർത്ഥിനിക്ക് നേരെ പീഡനം

കണ്ണൂർ സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കണ്ണൂർ സർവകലാശാലയിലെ അധ്യാപകനെ അറസ്റ്റ് ചെയ്‌തു. പാലയാട് ക്യാംപസിലെ അധ്യാപകൻ കെ കെ കുഞ്ഞഹമ്മദി(59)നെയാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്.

പാലയാട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുറ്റ്യാടി സ്വദേശിയായ കുഞ്ഞഹമ്മദ്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗവേഷക വിദ്യാർത്ഥിനിയെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും

തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കുമെന്ന് അറിയിപ്പ്. പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത്.

നാളെ രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും എന്നാണ് അറിയിപ്പിൽ പറയുന്നത്.

വെള്ളം തുറന്ന് വിടുന്നതോടെ മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുണ്ട്.

അതിനാൽ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണായ ജില്ലാ കലളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്

പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം. അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കണം എന്നും ഉത്തരവിൽ പറയുന്നു.

പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഴ തുടരും

അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ആണ് നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്.

കൂടാതെ ജാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. എന്നാൽ രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറയുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ജൂണ്‍ 19, 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Summary: A faculty member of Kannur University, K.K. Kunjahammadi (59), was arrested by Dharmadam Police for allegedly sexually harassing a female student. The incident took place at the university’s Palayad campus.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

Related Articles

Popular Categories

spot_imgspot_img