18 ദിവസം കൊണ്ട് ആഗോളതലത്തിൽ 75 കോടി കളക്ഷൻ സ്വന്തമാക്കി മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്. ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ..റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് പ്രേക്ഷകർ നൽകിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നിടുമ്പോളും മുന്നൂറിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് 37 കോടിയിലേറെ കലക്ട് ചെയ്ത സിനിമ കേരളത്തിന് പുറത്ത് നിന്ന് ആറ് കോടിയോളമാണ് നേടിയത്. ഓവർസീസിൽ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് ചിത്രം 75 കോടി ക്ലബിലെത്തിയത്. 100 കോടിയിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷ
ഇതോടുകൂടി മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന സിനിമകളുടെ കൂട്ടത്തിൽ ഏഴാമത് എത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്.2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം, ആർടിഎക്സ്, കുറുപ്പ് എന്നീ സിനിമകളാണ് കണ്ണൂർ സ്ക്വാഡിന് മുന്നെയുള്ള മലയാള ചിത്രങ്ങൾ നവാഗതനായ റോബി വർഗീസ് ആണ് ചിത്രത്തിന്റെ സംവിധയാകാൻ .ഗ്രേറ്റ് ഫാദർ, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി വർഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്ക്വാഡിന് സംഗീതം നൽകിയിരിക്കുന്നത്.
മമ്മൂട്ടി ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായിട്ടാണ് കണ്ണൂർ സ്ക്വാഡിൽ പ്രകടനത്തിൽ വിസ്‍മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂർ സ്‍ക്വാഡിൽ നടത്തിയിരിക്കുന്നു. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയിൽ നിർണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂർ സ്‍ക്വാഡിൽ പറയുന്നത്.