web analytics

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനിയുടെ മരണം; അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ, സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്നും എംവിഡി

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി ഉദ്യോ​ഗസ്ഥൻ റിയാസ് എം ടി പറഞ്ഞു. വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം അറിയിച്ചു.(Kannur school bus accident; school bus was in over speed)

അമിത വേഗതയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നി​ഗമനമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഡ്രൈവർ നിസാം പറഞ്ഞത്. ബസ് അമിതവേ​ഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചനയും പ്രതികരിച്ചിരുന്നു.

ഇന്ന് വൈകിട്ടാണ് കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നേദ്യ മരിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും...

Related Articles

Popular Categories

spot_imgspot_img