web analytics

ചിറകൊടിഞ്ഞ കണ്ണൂർ കിനാവുകൾ; ഇനി പറക്കണമെങ്കിൽ യാത്രക്കാർ കനിയണം; ദിവസവും 10 യാത്രക്കാരെ കിട്ടിയിരുന്നെങ്കിൽ സർവീസ് നടത്താമായിരുന്നു… യാത്രക്കാരില്ലാതെ കണ്ണൂർ വിമാനത്താവളം

കണ്ണൂര്‍: വടക്കൻ കേരളത്തിൻ്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് പ്രവര്‍ത്തനം തുടങ്ങി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ല. യാത്രക്കാരില്ലാത്തതിൻ്റെ പേരിൽ നിരവധി വിമാന സര്‍വീസുകൾ നിര്‍ത്തലാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.

ഈ മാസം മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബംഗളൂരു സര്‍വീസുണ്ടാകില്ലെന്ന് അറിയിപ്പുണ്ട്. യാത്രക്കാരില്ലാത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍-ബംഗളൂരു സര്‍വീസ് മതിയാക്കുന്നത്.  ബംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സര്‍വീസാണ് നടത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണെന്നും പിന്നീട് പുനസ്ഥാപിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

ദിവസം പത്ത് യാത്രക്കാര്‍ പോലും ഇല്ലാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണെന്നാണ് വിവരം.
യാത്രക്കാരില്ലാത്തതിനാല്‍ ഇന്‍ഡിഗോ കണ്ണൂര്‍-മുംബൈ സര്‍വീസ് ആഴ്ചയില്‍ 4 ദിവസമായി കുറച്ചിട്ടുണ്ട്. ഷെഡ്യൂള്‍ വെട്ടിച്ചുരുക്കിയതോടെ മാസം 4,000ത്തോളം യാത്രക്കാരുടെ കുറവ് ആഭ്യന്തര സെക്ടറിലും ഉണ്ട്. മേയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ.
വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞതെന്നാണ് ആക്ഷേപം. ചില സെക്ടറില്‍ 3 ഇരട്ടിയോളമാണ് കൂടിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 95,888 പേരാണ് 2024 മാര്‍ച്ചില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 1,14,292 ആയിരുന്നു.18,404 പേരുടെ കുറവ്. ടിക്കറ്റ് നിരക്ക് കൂട്ടിയത് പ്രവാസികളേയും ബാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ജിദ്ദയില്‍ നിന്ന് കണ്ണൂരില്‍ എത്താന്‍ 60,500 രൂപ മുടക്കേണ്ടി വന്നിരുന്നു. ഈ മാസവും നിരക്കില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഏപ്രില്‍ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് കൂടിയിട്ടുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img