2020 ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്
കണ്ണൂർ: ഒന്നര വയസായ കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 2020 ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Kannur child Murder Case: Suspected Mother attempts suicide)
കേസിൽ ശരണ്യ ജാമ്യത്തിലായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരണ്യയുടെ ജാമ്യത്തിൽ കണ്ണൂരിൽ പ്രവേശിക്കരുത് എന്നായിരുന്നു വ്യവസ്ഥ. തുടർന്ന് കേരളത്തിന് പുറത്തായിരുന്ന ഇവർ ഇന്നലെയാണ് കേരളത്തിലെത്തിയത്.
തയ്യിൽ കൊടുവള്ളി ഹൗസിൽ പ്രണവിന്റെ മകൻ വിയാനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യ ക്രൂരകൃത്യം ചെയ്തത്.