വിവാഹിതനായത് അടുത്തിടെ, കടം മേടിച്ച പണം മടക്കി നല്‍കാത്തതിനാല്‍ കടുത്ത സമ്മര്‍ദ്ദം; സംവിധായകന്‍ ഗുരുപ്രസാദ് തൂങ്ങി മരിച്ച നിലയില്‍

ബംഗളൂരു: കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍. 52 വയസായിരുന്നു. ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.

സാമ്പത്തിക പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. പണം മടക്കി നല്‍കാത്തതിനാല്‍ കടക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. അടുത്തിടെയാണ് വിവാഹിതനായത്.

പണം നല്‍കാതെ സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. പുതിയൊരു സിനിമയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.

വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയില്‍ തന്റെ കരിയർ ആരംഭിച്ചത്.

2009-ല്‍ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യല്‍’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.

കിച്ച സുധീപ് അവതരിപ്പിച്ച ബിഗ് ബോസ് കന്നഡയില്‍ പങ്കെടുത്ത അദ്ദേഹം നിരവധി റിയാലിറ്റി ഷോകളില്‍ വിധികർത്താവായും ചുമതല വഹിച്ചിട്ടുണ്ട്.

Kannada film director Guruprasad is dead

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം കുവൈത്ത്...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

Related Articles

Popular Categories

spot_imgspot_img