പാലക്കാട്: ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു. പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം. തിരവനന്തപുരത്ത്- ചെന്നൈക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.
അപടകത്തെ തുടര്‍ന്ന് വനം വുകപ്പ് അധികൃതര്‍ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. 2.15 ടെയാണ് ആന ചെരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി .സംഭവത്തില്‍ ലോക്കോപൈലറ്റിനെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഈ മേഖലയില്‍ ട്രെയിന്‍ വേഗ പരിധി ലോക്കോപൈലറ്റുമാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് വനം വകുപ്പ് ആരോപിച്ചു.