ഇടുക്കി കട്ടപ്പനയിലെ ട്രീസ എൻജിനീയേഴ്‌സ് എന്ന സ്ഥാപനത്തിലെ പെട്ടി ഓട്ടോയും ആർ.എം.എസ്. സ്‌പൈസസിലെ മൂന്നു ചാക്ക് ഏലക്കയും മോഷ്ടിച്ചതിന് പിന്നിൽ ‘കാമാക്ഷി എസ്.ഐ’. എന്ന് അറിയപ്പെടുന്ന കൊടും കുറ്റവാളി ബിജു എന്ന് സൂചന. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പോലീസിന് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ‘Kamakshi SI’ behind the theft of a box auto and cardamom from Idukki
സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ്.ഐ. എന്ന കാമാക്ഷി ബിജു പലതവണ പോലീസ് പിടിയിലായിട്ടുണ്ട്. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകളിൽ പ്രതിയാണ് പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും ഭൂമിയുൾപ്പെടുന്ന വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്
2022 ഡിസംബർ മാസം മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം ചെയ്തു കൊണ്ടുപോകുകയും ഇതുകൂടാതെ മോഷണം ചെയ്ത രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കട്ടപ്പന ഡി.വൈ.എസ്.പി.യായിരുന്ന നിഷാദ്‌മോൻ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുകയായിരുന്നു.
പ്രതി നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച മോഷണം കാരണം ബഹുജന പ്രക്ഷോഭം വരെ ഉണ്ടായിട്ടുണ്ട് . പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും പ്രതിയാണ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പോലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ് .
വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതുമാണ് ആയതിനാൽ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്‌കരമായിരുന്നു ഇയാളെ ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പോലീസിന് കൈമാറാൻ തയ്യാറല്ലായിരുന്നു.
ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ ബിജുവും ക്രിമിനൽ പശ്ചാത്തലമുള്ള വീട്ടുകാരും ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ ഇയാളെ പിടികൂടുക പോലീസിന് ദുഷ്‌കരമാണ്.
ബിജു അടുത്തിടെ തമിഴ്‌നാട്ടുകാരായ കൊടും കുറ്റവാളികളെ കൂടെ കൊണ്ടുവന്ന് താമസിപ്പിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും,ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവർച്ച നടത്തുന്നതിനും അതിനുവേണ്ടി വാഹനം വിലയ്‌ക്കെടുത്ത് പദ്ധതി തയ്യാറാക്കുകയും ചെയതിരുന്നു .
എന്നാൽ പോലീസ് ഇടപെട്ട് പദ്ധതി പൊളിച്ചു. എസ്.ഐ. വേഷം കെട്ടി നിന്ന് ഇടുക്കി കാമാക്ഷിയിൽ വാഹന പരിശോധന നടത്തി പണം പിരിച്ചതിനിടെ പോലീസ് പിടിയിലായതിനാലാണ് കാമാക്ഷി എസ്.ഐ. എന്ന പേര് ബിജുവിന് ലഭിച്ചതെന്നാണ് സൂചന.