web analytics

ഇനി വ്യാജമദ്യ വിൽപനക്കാർ അകത്താകും; കർശന പരിശോധനയുമായി എക്സൈസ് വകുപ്പ്; ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം

55 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശവുമായി എക്സൈസ് വകുപ്പ്. ഇതു സംബന്ധിച്ച എക്സൈസ് കമ്മിഷണർ സർക്കുലർ പുറത്തിറക്കി. (Excise Department issued strict vigilance in Kerala)

ചെക്പോസ്റ്റുകളിൽ ഉൾപ്പടെ കർശന പരിശോധന നടത്താനാണ് വിവിധ ഡിവിഷനുകളോട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ താൽക്കാലികമായി നിയോഗിക്കാവുന്നതാണ്. വ്യാജ മദ്യ കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ ഇപ്പോഴത്തെ പ്രവർത്തനം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

പാലക്കാട് നിന്നുള്ള കള്ളിന് പ്രത്യേകം പരിശോധന നടത്തണം. വ്യാജമദ്യ വിൽപ്പന നടക്കുന്നതായി സൂചനയുള്ള പ്രദേശങ്ങളിൽ നിരന്തരം പരിശോധന വേണം. ബാറുകളിലെയും ഷാപ്പുകളിലെയും സാംപിളുകൾ ശേഖരിച്ച് സംശയമുള്ളവ മേഖലാ മൊബൈൽ ലാബുകളിൽ പരിശോധനാ വിധേയമാക്കണം.

കൊല്ലം, മലപ്പുറം ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. എല്ലാ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരും ഫീൽഡിൽ പരിശോധനയ്ക്ക് ഇറങ്ങണം. പരിശോധനകളിൽ പിടിച്ചെടുക്കുന്ന മദ്യം സെക്കൻഡ്സ് ആണോയെന്ന നിരീക്ഷണവും ഉണ്ടാകണം. എല്ലാ ജില്ലാ അതിർത്തികളിലും പകലും രാത്രിയും പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Read More: ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ നടൻ സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Read More: ഇനി ബിജെപിക്ക് ഒപ്പമില്ല; നിലപാട് വ്യക്തമാക്കി നവീൻ പട്‌നായിക്ക്‌; പിന്തുണയ്ക്ക് ശ്രമിച്ച് ഇൻഡ്യ സഖ്യം

Read More: ഭൂമിക്കടിയിലേക്ക് വളരാൻ മുംബൈ; എത്തുന്നു ഭൂഗർഭ മെട്രോ; ഇനി രണ്ടു മണിക്കൂർ യാത്രക്ക് 50 മിനിറ്റ് മതി

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

Related Articles

Popular Categories

spot_imgspot_img