web analytics

ലേലത്തറയിൽ വാശിയോടെ ലേലം വിളിച്ച് ബെന്യാമിനും മന്ത്രി പി.രാജീവും; ഒടുവിൽ ആടുജീവിതമെഴുതിയ എഴുത്തുകാരൻ തന്നെ ആടിനെ സ്വന്തമാക്കി; പിന്നീട് ആ ആടിനെ…

കളമശ്ശേരി: ആട്ടിൻകുട്ടിയെ ലേലം വിളിച്ച് എഴുത്തുകാരൻ ബെന്യാമിൻ. കളമശ്ശേരി കാർഷികോത്സവ വേദിയിൽ ഒരുക്കിയ ലേലത്തറയിലാണ് കൗതുകക്കാഴ്ച. വ്യവസായ മന്ത്രി പി.രാജീവും വാശിയേറിയ മത്സരത്തിൽ പങ്കാളിയായി.Kalamassery Agriculture festival venue

ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരൻ ബെന്യാമിൻ ആടിൻ്റെ ലേലത്തിൽ വാശിയോടെ പങ്കെടുത്തത് നാടിൻ്റെ സങ്കടം അകറ്റാനാണ്. വയനാടിൻ്റെ കണ്ണീരൊപ്പാൻ.

വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവ വേദിയിലെ ലേലത്തറയിലാണ് ആട്ടിൻകുട്ടിയെ ലേലം ചെയ്തത്. കാർഷികോത്സവത്തിനെത്തിയതായിരുന്നു ബെന്യാമിൻ.

വാശിയേറിയ ലേലത്തിനൊടുവിൽ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആട്ടിൻകുട്ടിയെ സ്വന്തമാക്കി. ലേലത്തുക വേദിയിൽ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി.രാജീവ് തുക ഏറ്റുവാങ്ങി.

യഥാർത്ഥ വിലയുടെ മൂന്നിരട്ടിയിലേറെ തുകക്ക് ആട്ടിൻകുട്ടിയെ ലേലം കൊണ്ടെങ്കിലും സംഘാടകർക്ക് തന്നെ നൗഷാദ് അതിനെ തിരിച്ചു നൽകി. ഈ ആടിനെ വീണ്ടും ലേലം ചെയ്യും. തുക സിഎംഡിആർഎഫിലേക്ക് കൈമാറുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img