News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം
December 16, 2024

നടി പിന്മാറി വിവാദത്തിലായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു. Kalamandalam says it will organize a free dance performance of the presentation song at the state school art festival

പ്രതിഫലത്തിന്റെ പേരിൽ നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിന് പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദത്തിന് കാരണമായിരുന്നു.

നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ, വിവാദം മുറുകിയപ്പോൾ മന്ത്രി നടിക്കെതിരായ പ്രസ്താവന പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

സംഭവത്തിൽ ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്‍റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്...

News4media
  • India
  • News
  • Top News

എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക...

News4media
  • Kerala
  • News
  • Top News

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

News4media
  • Kerala
  • News
  • Top News

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ട...

© Copyright News4media 2024. Designed and Developed by Horizon Digital