കലാഭവൻ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കലാഭവൻ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പോലീസ്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് കലാഭവൻനവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ രാത്രി 8:45-ഓടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30-ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവം.

സിനിമാ നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ റെഹ്നയും സിനിമാ താരമാണ്. ‘മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലെ കോയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നിയാസ് ബക്കർ സഹോദരനാണ്.

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി വരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് കലാരംഗത്ത് സജീവമായത്. 1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മിസ്റ്റർ ആൻഡ് മിസ്സിസ്’, ‘മിമിക്സ് ആക്ഷൻ 500’, ‘ഏഴരക്കൂട്ടം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘ഹിറ്റ്ലർ ബ്രദേഴ്സ്’, ‘ബസ് കണ്ടക്ടർ’, ‘കിടിലോൽ കിടിലം’, ‘മായാജാലം’, ‘മീനാക്ഷി കല്യാണം’, ‘മാട്ടുപ്പെട്ടിമച്ചാൻ’, ‘അമ്മ അമ്മായിയമ്മ’, ‘മൈ ഡിയർ കരടി’, ‘ചന്ദാമാമ’, ‘വൺമാൻ ഷോ’, ‘തില്ലാന തില്ലാന’, ‘വെട്ടം’, ‘ചക്കരമുത്ത്’, ‘ചട്ടമ്പിനാട്’, ‘തത്സമയം ഒരു പെൺകുട്ടി’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘മേരാനാം ഷാജി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം ഇന്ന് വൈകുന്നേരം 4:00 മുതൽ 5:30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെക്കും.

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു അദ്ദേഹം.

മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തനായത്. തുടർന്ന് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ചലച്ചിത്രതാരമായിരുന്ന രഹനയാണ് നവാസിന്റെ ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കർ അറിയപ്പെടുന്ന ‌‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്

English Summary :

Chottanikkara Police have registered an unnatural death case in connection with the demise of popular actor and mimicry artist Kalabhavan Nawaz. Further investigation is underway.

kalabhavan-nawaz-death-unnatural-case-chottanikkara

Kalabhavan Nawaz, actor death, mimicry artist, unnatural death case, Chottanikkara police, Kerala news, Malayalam cinema

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

Related Articles

Popular Categories

spot_imgspot_img