web analytics

ഇന്ത്യയിലെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടിക്കാർക്ക് സ്വന്തം

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിന് സ്വന്തം. പിഴല ആരോഗ്യ കേന്ദ്രത്തിൽ മറ്റന്നാൾ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി പി. രാജീവ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്യും.

സോളാർ പവറും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് മാതൃകയിലാണ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ബോട്ടാണിതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.

10 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തിനു വരെ ക്ലിനിക്ക്-ആംബുലൻസ് ബോട്ടിൽ സഞ്ചരിക്കാം. 92 ലക്ഷം രൂപ ചെലവിട്ടാണ് ബോട്ട് നിർമിച്ചിരിക്കുന്നത്.

രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ യൂണിഫീഡറിന്റെ സിഎസ്ആർ ഫണ്ടിന്റെ ഭാഗമായാണ് ക്ലിനിക്ക്, ആംബുലൻസ് സൗകര്യങ്ങളുള്ള ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിനു നൽകുന്നത്.

ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങിയ സംഘമായിരിക്കും ഇത്തരത്തിൽ ദ്വീപുകൾ സന്ദർശിച്ച് ചികിത്സ നിശ്ചയിക്കുന്നത്. ആഴ്ചയിൽ ആറു ദിവസമായി കടമക്കുടിയിലെ 13 ദ്വീപുകളും ഇവർ സന്ദർശിക്കും. ഇതിനായി പ്രത്യേക ഷെഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഒപി കൺസൾട്ടേഷൻ, ലാബ്, ഫാർമസി, അടിയന്തര മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കുന്നതരത്തിലുള്ള മെഡിക്കൽ യൂണിറ്റാണ് ബോട്ടിലുള്ളത്. ഇതിലൂടെ ദിവസേന നൂറില്പരം ആളുകളെ ചികിത്സിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.ജി. മേരി വിൻസെന്റ് അറിയിച്ചു.

ബോട്ട് പ്രവർത്തന സജ്ജമാകുന്നതോടെ അടിയന്തര സേവനങ്ങൾക്കും ബോട്ടിന്റെ ഷെഡ്യൂൾ അറിയുന്നതിനും ഹെൽപ് ലൈൻ നമ്പർ തുടങ്ങും. ബോട്ടിന്റെ ഇന്ധന, പരിപാലന ചെലവുകൾ പഞ്ചായത്തും ഡോക്ടറുടെയും മറ്റു മെഡിക്കൽ സ്റ്റാഫുകളുടെയും വേതനം നാഷണൽ ഹെൽത്ത് മിഷനാണ് വഹിക്കുന്നത്.

ഉദ്ഘാടനത്തെ തുടർന്ന് ആദ്യ രണ്ട് വർഷം പ്ലാനറ്റ് എർത്ത് എന്ന എൻജിഒ ബോട്ടിന്റെ പരിപാലനത്തിന് മേൽനോട്ടം വഹിക്കും. രണ്ട് വർഷത്തിനുശേഷം ബോട്ട് പഞ്ചായത്ത് ഏറ്റെടുക്കും.

യൂണിഫീഡർ അസിസ്റ്റന്റ് ജനറൽ മാനേജർ കൃഷ്ണകുമാർ, മുംബൈ ഓപ്പറേഷൻസ് ഹെഡ് ഓഫീസ് ജനറൽ മാനേജർ അശോക് രാജ്ബർ, ഓപ്പറേഷൻസ് കൊച്ചിൻ ബ്രാഞ്ച് സീനിയർ മാനേജർ ഡെന്നി സെബൻ, പ്ലാനറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാതവാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ് ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ്...

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

Related Articles

Popular Categories

spot_imgspot_img