web analytics

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും, ചേട്ടനുള്ള പരവതാനി വിരിച്ചിട്ടാണ് ഞാൻ പോന്നത്’ ; പത്മജ വേണുഗോപാൽ

പത്തനംതിട്ട: കെ മുരളീധരനും വൈകാതെ തന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.

കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് പത്മജ ഉന്നയിച്ചത്. കോൺഗ്രസിൽ പുരുഷാധിപത്യം. വനിതകളെ മുന്നേറാൻ പാർട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണിത്. കെ കരുണാകരൻ്റെ മകളായതുകൊണ്ടുമാത്രമാണ് പാർട്ടി പരിപാടികളിൽ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാൻ തന്നെ അനുവദിച്ചിരുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

‘എന്റെ കുടുംബം ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തന്നെ ആകർഷിച്ചു. അതോടെയാണ് അദ്ദേഹത്തിൻ്റെ കുടുംബത്തിലെ അംഗമാകാൻ തീരുമാനിച്ചത്. തനിക്ക് പിന്നാലെ വരാൻ ഒരുപാട് പേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പത്മജ പോയാൽ എന്ത് സംഭവിക്കുമെന്ന് തെരഞ്ഞെടുപ്പിൽ കണ്ടറിയാം ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ എന്നും ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

 

Read Also: ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രഖ്യാപനം ശനിയാഴ്ച

 

 

 

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

Related Articles

Popular Categories

spot_imgspot_img