ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല. സെമി കേഡർ ഒന്നും അല്ല കോൺഗ്രസിന് വേണ്ടതെന്നും താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ലെന്നും സിപിഎം ബിജെപി അന്തർധാര നടന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തൃശ്ശൂരിലെ കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിൽ പാളിച്ചകൾ ഉണ്ടായെന്ന് കെ മുരളീധകർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് പറയുകയാണ് കെ മുരളീധരൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
Read More: ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം
Read More: മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി; പിണറായിക്കും മകൾക്കുമെതിരെ അന്വേഷണമില്ല