ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്റെ പിൻഗാമിയാകും. അദ്ദേഹത്തെ പിൻഗാമിയാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമന്റെ വിൽപ്പത്രം സംസ്‌കാരച്ചടങ്ങിൽ വായിച്ചു. കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണ് ജോസഫ് ഗ്രിഗോറിയോസ്. Joseph Gregorios Metropolitan is the next head of the Jacobean Church
അന്തരിച്ച കാതോലിക്കാ ബാവയുടെ ആഗ്രഹപ്രകാരമാണ് ജോസഫ് ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ തലവനാകുക. ജോസഫ് ഗ്രിഗോറിയോസിനെ മലങ്കരസഭയുടെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തിരുന്നു. മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമാണ് അദ്ദേഹം.
കാതോലിക്കാബാവ അനാരോഗ്യം മൂലം വിശ്രമജീവിതം ആരംഭിച്ചതോടെ ഭരണച്ചുമതല ജോസഫ് ഗ്രിഗോറിയോസിന് നൽകി 2021 ഡിസംബറിൽ ആഗോളതലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.