സ്‌കോട്ട്‌ലൻഡിൽ കൊടുങ്കാറ്റിനെ തുടർന്ന് റെയിൽവേ ലൈനിൽ മരം വീണ നിലയിൽ. ചൊവ്വ , ബുധൻ ദിവസങ്ങളിൽ ജോസലിൻ കൊടുങ്കാറ്റ് യു.കെ.യിൽ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിയ്ക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആഗ്നസ് പ്രദേശത്ത് ശീതകാല കൊടുങ്കാറ്റ് ആരംഭിച്ചതിന് ശേഷം ഭീഷണിയുയർത്തുന്ന പത്താമത്തെ കൊടുങ്കാറ്റാണ് ജോസലിൻ.കൊടുങ്കാറ്റിനൊപ്പം മഴയുണ്ടാകുമെന്നും മഴ ഏറെ ശക്തമായാൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. ജ്യോതി ശാസ്ത്രജ്ഞനായ ഡാം ജോസലിൻ ബെൽ ബർണേലിന്റെ പേരിനെ ആസ്പദമാകക്കിയാണ് കൊടുങ്കാറ്റിന് ജോസലിൻ എന്ന പേര് നൽകിയത്.
Also read: ബുധനാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകൾ; ഡയസ്‌നോൺ കൊണ്ട് നേരിടാൻ സർക്കാർ