കൂടത്തായി ജോളി വിവാഹമോചിതയായി
കൊച്ചി: രാജ്യന്തരതലത്തിൽ കുപ്രസിദ്ധി നേടിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി.
ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സക്കറിയാസിനെ വിവാഹം ചെയ്തിരുന്നു.
ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്.
കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും
അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
2021-ൽ ആണ് ഷാജു ഹർജിയുമായി കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.
തന്റെ ആദ്യ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും
ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു.
2002ൽ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഭർതൃപിതാവ് റിട്ട വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്,
അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; കിരൺകുമാറിന് ജാമ്യം
ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്.
ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി വന്നത്.
ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് നിലവിൽ കിരണിന് ജാമ്യം അനുവദിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിലാണ് 2021 ജൂൺ 21ന് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ജില്ലാ സെഷൻസ് കോടതി വിധി
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയായപ്പോൾ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരൺ കുമാർ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പറയുകയായിരുന്നു.
പത്തു വർഷം തടവുശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിണിനെതിരെ തെളിഞ്ഞിരുന്നു.
ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്.
English Summary:
Jolly, the prime accused in the internationally infamous Koodathayi serial murder case, has officially been granted a divorce. After allegedly murdering her first husband Roy, Jolly had married Ponnamattam Shaju Zacharias. The family court finalized the divorce petition filed by Shaju Zacharias on Monday.