ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ സാന്നിധ്യമെന്ന വിവരം ലഭിച്ചതോടെ രാത്രിയിൽ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ.Joint search by army and police at night
ഉധംപൂർ ജില്ലയിലെ പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ച് ഭീകരരുണ്ടെന്ന സൂചനക്ക് പിന്നാലെയാണ് സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചത്. ഭീകരരെ പിടികൂടുന്നതിനുള്ള സൈനിക നടപടി പുരോഗമിക്കുകയുമാണെന്ന് അധികൃതർ അറിയിച്ചു.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു.
കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്തുമുള്ള വനമേഖലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഞായറാഴ്ച രണ്ട് തവണ ഏറ്റുമുട്ടലുണ്ടായി. ഇതേതുടർന്ന് ഭീകരർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.