ഗസയിൽ വംശഹത്യ തുടർന്നാൽ ഇസ്രായേൽ ആഗോള തലത്തിൽ ഒറ്റപെടുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുസ്ലീം പുണ്യമാസമായ റമദാനിൽ ഗസയിൽ താൽക്കാലിക വെടി നിർത്തലിനു ഇസ്രയേൽ സമ്മതിച്ചതായും അടുത്ത തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തല്‍ കരാർ നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും ജോ ബൈഡൻ പറഞ്ഞു. ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രതികരിച്ചിരുന്നു. ചില വിട്ടുവീഴ്ചകൾക്ക് ഹമാസ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ച് വാഷിംഗ്ടണ്‍ ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്വയം തീകൊളുത്തി യുഎസ് വ്യോമസേനാ അംഗം മരിച്ച സംഭവത്തിന് പിന്നാലെയാണ് ബൈഡൻ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
Read Also: കൊച്ചിയിൽ സംഘർഷത്തിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്തി; മരിച്ചത് ലാസർ കൊലക്കേസ് പ്രതി ലാൽജു