പണിമുടക്കി ജിയോ നെറ്റ്‌വർക്ക്

പണിമുടക്കി ജിയോ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ നെറ്റ്‌വർക്ക് കേരളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പണിമുടക്കി.

ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങൾ പ്രവർത്തനരഹിതമായതോടെ തടസ്സം നേരിടുന്നുവെന്ന് നിരവധി ഉപഭോക്താക്കൾ ഡൗൺഡിറ്റക്റ്ററിൽ പരാതിപ്പെട്ടു.

ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങൾ തകരാറിലായത്. ജിയോ നെറ്റ്‌വർക്ക് ഡൗണായതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മസ്‌കിൻറെ എക്സിന് പിന്നേം പണികിട്ടി

ന്യൂയോർക്ക്: ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് സേവനങ്ങൾ വീണ്ടും പണിമുടക്കി.

യു.എസ് ഉപഭോക്താക്കളാണ് ഇന്നലെ എക്സ് സേവനങ്ങൾ ലഭ്യമാകുന്നില്ല എന്ന് പരാതിപ്പെട്ടത്.

എക്‌സിൽ മെസേജുകൾ അയക്കാനോ സ്വീകരിക്കനോ കഴിയുന്നില്ല, ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്നിങ്ങനെ ഒട്ടനവധി പരാതികളാണ് സമീപ കാലങ്ങളിലുണ്ടായത്.

Read More: ഇനി മാധ്യമങ്ങളെ കാണരുത്; എയർ ഇന്ത്യ വിമാനാപകടത്തിന്റെ വീഡിയോ ചിത്രീകരിച്ച ആര്യൻ അസാരിക്ക് മാധ്യമ വിലക്ക്

ഡൗൺഡിറ്റക്റ്ററിൽ ആയിരക്കണക്കിന് പരാതികൾ

അമേരിക്കയിലെ എക്‌സ് സേവനങ്ങളിൽ പ്രശ്‌നങ്ങൾ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികൾ ഡൗൺഡിറ്റക്റ്ററിൽ ഇന്നലെ വൈകിട്ട് രേഖപ്പെടുത്തി.

യൂസർമാർ സമർപ്പിക്കുന്ന പരാതികളുടെ മാത്രം കണക്കാണിത് എന്നതിനാൽ, യഥാർഥത്തിൽ എക്സ് സേവനങ്ങളിൽ പ്രശ്നം നേരിട്ടവരുടെ എണ്ണം വേറെയാണ്.

മാർച്ച് ആദ്യം ലോക വ്യാപകമായി എക്‌സ് ആപ്പിൽ വ്യാപകമായി പ്രശ്നങ്ങളിൽ നേരിട്ടിരുന്നു. അന്നതിനെ സൈബർ ആക്രമണം എന്ന് പഴിക്കുകയാണ് എക്സ് സിഇഒ ഇലോൺ മസ്ക് ചെയ്തത്.

ഇതിന് ശേഷം മെയ് മാസത്തിലും എക്സ് സേവനങ്ങളിൽ തകരാറുകൾ വന്നു. ഇന്നലെ ഏറെ നേരത്തിനു ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

ഗൂഗിൾ ക്ലൗഡ് സർവീസിൽ തകരാറുണ്ടായിരുന്നു
രണ്ട് ദിവസം മുമ്പ് ഇൻറർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസിൽ തകരാറുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് ഇൻറർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസിൽ തകരാറുണ്ടായിരുന്നു.

ആ​ഗോളതലത്തിൽ ഇൻറർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇൻറർനെറ്റ് സേവനങ്ങൾ ആഗോളതലത്തിൽ തടസപ്പെട്ടു.

സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇൻറർനെറ്റ് സേവനങ്ങളിൽ പലയിടത്തും ഉപഭോക്താക്കൾ തടസം നേരിട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രിയോടെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിൾ ക്ലൗഡിലും പ്രശ്‌നങ്ങൾ വന്നതോടെയാണ് ഇൻറർനെറ്റ് സേവനങ്ങൾ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More: യുപിഐ വഴി പണം അയക്കാൻ 15 സെക്കൻ്റ് മതി; ഈ മാറ്റം നിങ്ങളറിഞ്ഞോ?

ഗൂഗിൾ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രധാന പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയർ വക്താവിൻറെ പ്രതികരണം.

പ്രധാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ല

ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ല
എന്നാൽ, ​ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങൾ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയർ അധികൃതർ വ്യക്തമാക്കി.

അതേസമയം ഗൂഗിൾ ക്ലൗഡിൽ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗൂഗിളിൻറെ പ്രതികരണം.

ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിൾ ക്ലൗഡിലും പ്രശ്‌നങ്ങൾ വന്നതോടെയാണ് ഇൻറർനെറ്റ് സേവനങ്ങൾ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്

ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്സ് ഉപയോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. ഇതോടെ വൻതോതിൽ ആശങ്കയുയർന്നു.

ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ എക്സ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

English Summary:

Jio, one of India’s largest telecom companies, experienced a major outage affecting several regions, including Kerala. Many users reported disruptions in Jio Mobile and JioFiber services, with complaints being registered on DownDetector about the service being non-functional.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

Related Articles

Popular Categories

spot_imgspot_img