web analytics

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

റാഞ്ചി: സരസ്വതീപൂജയ്ക്ക് സംഭാവന നൽകിയില്ലെന്ന കാരണത്താൽ വിദ്യാർഥിനികളെ ക്രൂരമായി ശിക്ഷിച്ചതായി ആരോപണം.

ഝാർഖണ്ഡിലെ ധുംക ജില്ലയിൽ പ്രവർത്തിക്കുന്ന ജർമുണ്ടി ഗേൾസ് മിഡിൽ സ്കൂളിലെ വിദ്യാർഥിനികളാണ് ശിക്ഷയ്ക്ക് ഇരയായത്.

സ്കൂൾ അധികൃതർ സരസ്വതീപൂജയ്ക്കായി ഓരോ വിദ്യാർഥിനിയോടും 100 രൂപ വീതം സംഭാവനയായി കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൊണ്ടുവരാത്ത കുട്ടികളെ 100 തവണ ഏത്തമിടിപ്പിക്കുകയും ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് ചില രക്ഷിതാക്കളും വിദ്യാർഥികളും ധുംക ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി.

ജർമുണ്ടി ഗേൾസ് മിഡിൽ സ്കൂളിലെ പ്രധാനാധ്യാപകനാണ് സംഭാവന ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

പൂജയ്ക്ക് ശേഷം പണം നൽകാത്ത വിദ്യാർഥിനികളെ ഉപദ്രവിക്കുകയും സ്കൂളിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

ഏഴാം ക്ലാസ് വിദ്യാർഥിനിയായ നീതു കുമാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ഇങ്ങനെ:

“സരസ്വതീപൂജയ്ക്ക് 100 രൂപ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പണം നൽകാൻ കഴിയാത്തതിനെ തുടർന്ന് പൂജ കഴിഞ്ഞ ശേഷം ഹെഡ്മാസ്റ്റർ എന്നെ 100 തവണ ഏത്തമിടാൻ നിർബന്ധിച്ചു. ഉച്ചഭക്ഷണം തരാതെ വിട്ടു. വിശപ്പോടെ ഏത്തമിട്ടതോടെ ഞാൻ വളരെ അവശയായി.”

വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ അനുവദിച്ചില്ലെന്നും ക്ലാസ് അവസാനിക്കുന്നതുവരെ സ്കൂളിൽ പിടിച്ചിരുത്തിയെന്നും നീതു പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കാലിലും വയറ്റിലും കടുത്ത വേദന അനുഭവപ്പെട്ടതായും അവൾ പറഞ്ഞു.

വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘ശൂർപ്പണഖയാക്കും’ എന്ന ഭീഷണിയും ഹെഡ്മാസ്റ്റർ ഉയർത്തിയതായി നീതു ആരോപിച്ചു.

അതേസമയം, ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറിയുടെ പൂട്ട് നഷ്ടമായെന്ന പേരിൽ വിദ്യാർഥികളോട് പുതിയ പൂട്ട് കൊണ്ടുവരാനും ആവശ്യപ്പെട്ടുവെന്ന് ചില വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്.

ഇതുവരെ തനിക്ക് ഔദ്യോഗികമായി എഴുത്തുപരമായ പരാതി ലഭിച്ചിട്ടില്ലെന്നും, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ധുംക ഡെപ്യൂട്ടി കമ്മീഷണർ അഭിജിത്ത് സിന്‍ഹ അറിയിച്ചു.

English Summary

Students of Jarmundi Girls Middle School in Dumka district, Jharkhand, were allegedly punished for not paying a ₹100 donation for Saraswati Puja.

jharkhand-dumka-school-students-punished-for-not-paying-saraswati-puja-donation

Jharkhand, Dumka, school punishment, Saraswati Puja donation, student rights, Jarmundi Girls Middle School, education news, corporal punishment, India school incident

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

സ്കൂൾ അവധി വെട്ടിക്കുറച്ചോ? രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കുക; പ്രചരിക്കുന്നത് വ്യാജവാർത്ത!

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചു എന്ന തരത്തിൽ കഴിഞ്ഞ...

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം കാലിഫോർണിയ: അമേരിക്കൻ...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ ഇ.എ....

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി തെലങ്കാന

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി...

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ...

Related Articles

Popular Categories

spot_imgspot_img