web analytics

കല്യാണവീട്ടിൽനിന്ന് മോഷണം പോയത് 30 പവൻ; അഞ്ചാം ദിനം പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷാടാവ്

കണ്ണൂർ: പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ മുഴുവൻ സ്വർണവും തിരിച്ചു കിട്ടി. ഇന്ന് രാവിലെ പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്. 30 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ഇന്ന് രാവിലെ മോഷണം നടത്തിയ ആൾ തന്നെ കൊണ്ടുവെച്ചതെന്നാണ് സംശയം. മോഷണം പോയ മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്.

കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പോലീസിൽ ലഭിച്ച പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് നിന്നും സ്വർണം കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.

ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ്…വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി

കൊച്ചി: കാലങ്ങളായുള്ള വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.

ആദ്യ ഘട്ടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും.

തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനമാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്തും ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും.

ഹെവി വാഹനങ്ങൾ എല്ലാം അതിലുടെ കടന്നു പോകണം. ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവിടെറുകൾ സ്ഥാപിക്കും.

പ്രൈവറ്റ് ബുസുകാരുടെ മത്സര ഓട്ടം അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വികരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രൈവറ്റ് ബസ്സുകൾ ഓടുന്നത് പത്ത് മിനിറ്റ് അകലം പാലിച്ച് ആകുമെന്നും വൈറ്റില ട്രാഫിക് സൈറ്റ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

‘പ്രണയിച്ചത് ഞങ്ങളോട്, പക്ഷേ കല്യാണം കഴിച്ചത് മോദിയെ’; സഭയെ ചിരിപ്പിച്ച് ഖാര്‍ഗെ, വീഡിയോ വൈറൽ!

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കൂറുമാറ്റങ്ങളെയും സഖ്യങ്ങളെയും കുറിച്ച് പാർലമെന്റിൽ കോൺഗ്രസ് അധ്യക്ഷൻ...

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ...

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം ന്യൂഡൽഹി:...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

Related Articles

Popular Categories

spot_imgspot_img