web analytics

നേരാ ഞാൻ സുന്ദരിയാ! ഒരു തരം രണ്ടു തരം മൂന്നു തരം! സർജറിക്കുശേഷം ‘കഴുത്തില്‍ തൊട്ടാൽ ഒരു തരിപ്പ് മാത്രം’

നേരാ ഞാൻ സുന്ദരിയാ! ഒരു തരം രണ്ടു തരം മൂന്നു തരം! സർജറിക്കുശേഷം ‘കഴുത്തില്‍ തൊട്ടാൽ ഒരു തരിപ്പ് മാത്രം’

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ജുവൽ മേരി വീണ്ടും മനസുതുറന്ന് സംസാരിക്കുകയാണ്. കാൻസർ അതിജീവന യാത്രയും വിവാഹമോചന അനുഭവങ്ങളും അടുത്തിടെ തുറന്നു പറഞ്ഞ താരം, ഇപ്പോഴിതാ സർജറിക്ക് ശേഷം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ആത്മാർത്ഥമായി പങ്കുവെച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് സർജറി സ്കാറും മുഖത്തുണ്ടായ മാറ്റങ്ങളും കഴുത്തിലെ സെൻസേഷൻ നഷ്ടപ്പെട്ടതുമൊക്കെ ജുവൽ മേരി തുറന്ന് പറയുന്നത്.

സർജറിക്ക് ശേഷം സ്കാർ ഹീൽ ആയപ്പോൾ കഴുത്തിലെ ചർമ്മം ലൂസ് ആയിപ്പോയെന്നും മുഖത്തിന്റെ മാറ്റങ്ങൾ ഇപ്പോഴും സങ്കടപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.

കഴുത്തിന്റെ ഭംഗി നഷ്ടമായതായി തോന്നുന്നുവെന്നും, ഇപ്പോഴും കഴുത്തിൽ സെൻസേഷൻ പൂർണമായി തിരികെ വന്നിട്ടില്ലെന്നും ജുവൽ മേരി കുറിക്കുന്നു.

കഴുത്തിൽ കൈവെച്ച് തഴുകുമ്പോൾ ‘ഒരു തരിപ്പ് മാത്രം’ അനുഭവപ്പെടുന്നുവെന്നും, ഒന്നും തൊട്ടാൽ അറിയാത്ത അവസ്ഥ ഇപ്പോഴും തുടരുന്നതായും താരം പറയുന്നു.

എന്നാൽ ഇത്തരം വിഷമങ്ങൾ സുഹൃത്തുക്കളോട് പങ്കുവെക്കുമ്പോൾ അവർ പറയുന്നത് “ഈ ചിത്രത്തിൽ നിന്റെ ചിരി മാത്രമേ കാണുന്നുള്ളൂ, ബാക്കി ഒന്നും ശ്രദ്ധയിൽപ്പെടുന്നില്ല” എന്നാണെന്ന് താരം പറയുന്നു.

അവസാനം സ്വന്തം മനസ്സിനെ തന്നെ ആശ്വസിപ്പിക്കുന്ന തരത്തിൽ തമാശയുടെ ശൈലിയിൽ ജുവൽ മേരി കുറിക്കുന്നു:

“ഞാൻ സുന്ദരിയാണ്… ഒരു തരം, രണ്ടു തരം, മൂന്ന് തരം!” എന്നും, ഇത്തരത്തിൽ തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ പറയാനുള്ളവർ കമന്റിൽ എഴുതണമെന്ന് അഭ്യർത്ഥിച്ചുമാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജുവൽ മേരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്

‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ.. അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട്,

എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകി ഞാൻ ആലോചിക്കും! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല ഒരു തരിപ്പ് മാത്രേ ഉള്ളൂ!

എന്ത് കോമഡി ആണ് ഇതൊക്കെ.. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ്നോട് പറയുമ്പോ അവര് പറയുവാ “ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്.

ഞാൻ ഒന്നും കൂടെ നോക്കട്ടെ… നേരാ നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി!”

നേരാ ഞാൻ സുന്ദരിയാ! ഒരു തരം രണ്ടു തരം മൂന്നു തരം! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ. പറഞ്ഞോ. ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ ’

ENGLISH SUMMARY

Popular TV host Jewel Mary opened up about the physical changes she experienced after surgery. In an Instagram post, she spoke honestly about her surgery scar, loose skin, changes in her face, and the loss of sensation in her neck, which still hasn’t fully returned. Though these changes make her emotional, she also shared how her friends reassure her, saying only her smile stands out. Ending on a humorous and confident note, she called herself beautiful and invited followers to leave positive comments.

jewel-mary-opens-up-about-post-surgery-body-changes-instagram-post

Jewel Mary, Malayalam TV, Celebrity news, Cancer survivor, Surgery recovery, Body changes, Instagram post, Malayalam entertainment, Women empowerment, Personal life, Health update, Motivation

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

Related Articles

Popular Categories

spot_imgspot_img