ഫൈനാൻസിൽ നിന്നും സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്ത വാഹനം മോഷ്ടിച്ചു കൊണ്ടുപോയ മുൻ ആർ.സി. ഓണറും സംഘവും അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, അഭിജിത്ത്, രാഹുൽ, മുഹമ്മദ് ബാസിത്ത് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
ഈരാറ്റുപേട്ട സ്വദേശിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുത്തൂറ്റ് ഫൈനാൻസിൽ ഒന്നാംപ്രതി സറണ്ടർ ചെയ്തതാർ ജീപ്പ് വാഹനം ലേലത്തിലൂടെ ഈരാറ്റുപേട്ട സ്വദേശി നേടുകയും കൈവശം വെച്ച് പേര് മാറ്റുന്ന പ്രോസസിംഗ് നടന്നുവരവേ ജോയി മോൻ തന്റെ പഴയ വാഹനത്തിലുണ്ടായിരുന്ന ജിപിഎസ് ന്റെ സഹായത്തോടെ നെടുങ്കണ്ടത്ത് കിടന്ന വാഹനം കണ്ടെത്തി.
തുടർന്ന് സുഹൃത്തുക്കളുമായി നെടുങ്കണ്ടത്തെത്തി വാഹനം കടത്തുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.