തിരുവനന്തപുരം: ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ച് പുതിയ പാര്‍ട്ടിയുമായി ജെഡിഎസ് കേരള ഘടകം. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. JDS Kerala unit leaves the name Janata Dal(S) with a new party
അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.
ദേശീയ ഘടകവുമായി കേരള ഘടകത്തിന് ഒരു ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് അതുള്ളതെന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.
പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകുമെന്നും അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക എന്നുമാണ് യോഗ തീരുമാനം.