കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ
ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു ഘട്ടമായി കാണുമ്പോൾ, ജപ്പാനിൽ ഈ ജീവിതഘട്ടത്തെ സമീപിക്കുന്ന രീതി ഏറെ വ്യത്യസ്തമാണ്.
ജപ്പാൻക്കാർ ആർത്തവവിരാമത്തെ ‘കോനെൻകി’ എന്നാണ് വിളിക്കുന്നത്. കോനെൻകി എന്ന വാക്കിന് ‘മാറ്റങ്ങളുടെ കാലം’ അല്ലെങ്കിൽ ‘പുതിയ വസന്തം’ എന്നർത്ഥമുണ്ട്.
സ്ത്രീ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന ഈ മാറ്റങ്ങളെ അവർ ഒരു അവസാനമെന്നല്ല, മറിച്ച് പുതിയ ബോധ്യങ്ങളുടെയും ആത്മപരിവർത്തനങ്ങളുടെയും തുടക്കമായി കണക്കാക്കുന്നു.
ആർത്തവവിരാമവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അവിടെ നിഷേധിക്കപ്പെടുന്നില്ല.
ഹോട്ട് ഫ്ലാഷസ്, രാത്രിയിലെ അമിതവിയർപ്പ്, ഉറക്കക്കുറവ്, മാനസിക അസ്ഥിരത, ആശങ്ക, സന്ധിവേദന, ലൈംഗിക താൽപര്യങ്ങളിലെ മാറ്റങ്ങൾ, ചിന്താശേഷിയിലെ കുറവ് എന്നിവയെല്ലാം സ്വാഭാവിക ഘട്ടങ്ങളായി അംഗീകരിച്ചാണ് നേരിടുന്നത്.
ഇവയെ നിയന്ത്രിക്കാൻ ആരോഗ്യകരമായ ജീവിതശൈലി അനിവാര്യമാണെന്ന ബോധ്യമാണ് അവിടെ പ്രധാനം.
ജപ്പാൻകാരികളുടെ ഭക്ഷണരീതിയും ഇതിന് അനുയോജ്യമാണ്. ടോഫു, സോയ ഉത്പന്നങ്ങൾ, സോയ് മിൽക്, മത്സ്യം, പാൽ, കടൽപ്പായലുകൾ, ഗ്രീൻ ടീ, പുളിപ്പിച്ച പച്ചക്കറികൾ എന്നിവ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുന്നു.
ഹോർമോൺ മാറ്റങ്ങളെ സ്വാഭാവികമായി സന്തുലിതമാക്കാൻ സഹായിക്കുന്നതാണ് ഈ ഭക്ഷണരീതി.
ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായ വ്യായാമം, പ്രകൃതി നടത്തങ്ങൾ, തായ് ചി, ആഴത്തിലുള്ള ശ്വസന പരിശീലനങ്ങൾ എന്നിവയും സ്ത്രീകൾ പാലിക്കുന്നു.
മാനസിക ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്ന ജപ്പാൻ സമൂഹത്തിൽ, ആർത്തവവിരാമത്തിലെത്തിയ സ്ത്രീകൾക്കായി പ്രത്യേക കൂട്ടായ്മകളും സജീവമാണ്.
‘കാക്കി-കായ്’ പോലുള്ള ഗ്രൂപ്പുകളിൽ സ്ത്രീകൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പര പിന്തുണയും മാനസിക ആശ്വാസവും കണ്ടെത്തുകയും ചെയ്യുന്നു.
അതോടൊപ്പം, മനസ്സിലെ ഭാരവും ചിന്തകളും കുറയ്ക്കാൻ ജേണലിങ്ങ് പോലുള്ള ശീലങ്ങളും അവർ പിന്തുടരുന്നു. അങ്ങനെ, കോനെൻകി എന്നത് ജപ്പാൻകാരികൾക്കായി ഒരു പ്രതിസന്ധിയല്ല, മറിച്ച് സ്വയം പരിചരണത്തിന്റെയും പുതുജീവിതബോധത്തിന്റെയും കാലഘട്ടമാണ്.
English Summary
While menopause is often viewed with fear, shame, or sadness in many cultures, Japan approaches it differently.
japan-konenk i-menopause-positive-approach
Menopause, Konenki, Japan Lifestyle, Women Health, Menopause Awareness, Healthy Aging, Mental Health, Diet and Wellness









