web analytics

അവധികൾ ഇമ്മിണിയുണ്ട്…ഓർത്തുവെച്ചോ ഈ ദിവസങ്ങൾ; ജനുവരിയിലെ ബാങ്ക് അവധികൾ

അവധികൾ ഇമ്മിണിയുണ്ട്…ഓർത്തുവെച്ചോ ഈ ദിവസങ്ങൾ; ജനുവരിയിലെ ബാങ്ക് അവധികൾ

പുതുവർഷത്തിലേക്ക് കടക്കാനിരിക്കെ 2026 ജനുവരിയിൽ ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ അവധി ദിനങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്.

ജനുവരി മാസത്തിൽ രാജ്യത്ത് മൊത്തം 16 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാത്തത്. ദേശീയ–പ്രാദേശിക അവധികൾ, എല്ലാ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഉൾപ്പെടുത്തിയാണ് ഈ കണക്ക്.

ബാങ്ക് അവധികൾ സംസ്ഥാനങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടും. കേരളത്തിൽ ജനുവരി മാസത്തിൽ ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, മന്നം ജയന്തി, റിപ്പബ്ലിക് ദിനം എന്നിവയ്‌ക്കാണ് ബാങ്കുകൾക്ക് അവധി ബാധകമാകുന്നത്.

അവധി ദിവസങ്ങളിലായാലും നെറ്റ് ബാങ്കിംഗ്, യു.പി.ഐ., എ.ടി.എം. സേവനങ്ങൾ തുടങ്ങിയ ഓൺലൈൻ ഇടപാടുകൾ സാധാരണ പോലെ ലഭ്യമാകുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ഈ അവധി പട്ടിക.

2026 ജനുവരിയിലെ ബാങ്ക് അവധികൾ (സംസ്ഥാനാടിസ്ഥാനത്തിൽ)

ജനുവരി 1 – പുതുവത്സര ദിനം
മിസോറാം, തമിഴ്‌നാട്, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, മേഘാലയ

ജനുവരി 2 – മന്നം ജയന്തി
കേരളം

ജനുവരി 3 – ഹസ്രത്ത് അലി ജന്മദിനം
ഉത്തർപ്രദേശ്

ജനുവരി 4 – ഞായറാഴ്ച

ജനുവരി 10 – രണ്ടാം ശനിയാഴ്ച

ജനുവരി 11 – ഞായറാഴ്ച

ജനുവരി 12 – സ്വാമി വിവേകാനന്ദ ജയന്തി
പശ്ചിമ ബംഗാൾ

ജനുവരി 14 – മകരസംക്രാന്തി
അസം, ഒഡിഷ, അരുണാചൽ പ്രദേശ്

ജനുവരി 15 – പൊങ്കൽ / മകരസംക്രാന്തി
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന

ജനുവരി 16 – തിരുവള്ളുവർ ജയന്തി
തമിഴ്‌നാട്

ജനുവരി 17 – ഉഴവർ തിരുനാൾ
തമിഴ്‌നാട്

ജനുവരി 18 – ഞായറാഴ്ച

ജനുവരി 23 – നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി / സരസ്വതി പൂജ / ബസന്ത പഞ്ചമി
പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര

ജനുവരി 24 – നാലാം ശനിയാഴ്ച

ജനുവരി 25 – ഞായറാഴ്ച

ജനുവരി 26 – റിപ്പബ്ലിക് ദിനം
രാജ്യമൊട്ടാകെ

English Summary

In January 2026, banks across India will remain closed for a total of 16 days due to national and regional holidays, Sundays, and second and fourth Saturdays. Bank holidays vary by state. In Kerala, banks will be closed only on Sundays, the second and fourth Saturdays, Mannam Jayanti, and Republic Day. Online banking services will continue uninterrupted during holidays.

january-2026-bank-holidays-india-kerala

Bank Holidays, January 2026, RBI Holiday Calendar, Kerala Bank Holidays, Indian Banks, Public Holidays, Banking News

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img