web analytics

‘ജനനായകൻ’ ഓഡിയോ ലോഞ്ച് കുലാലംപൂരിൽ: ദളപതി ആരാധകർക്കായി വമ്പൻ ആഘോഷം

‘ജനനായകൻ’ ഓഡിയോ ലോഞ്ച് കുലാലംപൂരിൽ: ദളപതി ആരാധകർക്കായി വമ്പൻ ആഘോഷം

ദളപതി വിജയിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന മാഗ്നം ഒപ്പസ് സിനിമയാണ് ‘ജനനായകൻ’.

വിജയിന്റെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം റിലീസിനെത്തുന്നത് എന്നതിനാൽ ആരാധകരിൽ വലിയ ആകാംക്ഷയാണ്.

അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണം എന്ന് പറയുന്നത് വെറുതെയല്ല..! ആഹാരശേഷം10 മിനിറ്റ് നടന്നാൽ നിങ്ങള്‍ക്ക് കിട്ടുന്നത് ഈ ആറ് ഗുണങ്ങൾ

ഓഡിയോ ലോഞ്ച് മലേഷ്യയിൽ

അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീത സംവിധാനമുള്ള ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതിയും വേദിയും നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡിസംബർ 27-ന് മലേഷ്യയിലെ കുലാലംപൂർ ബുക്കയ്റ്റ് ജലീൽ സ്റ്റേഡിയത്തിൽ വമ്പൻ സ്റ്റൈലിൽ ഓഡിയോ ലോഞ്ച് അരങ്ങേറുകയാണ്.

വിദേശ രാജ്യത്ത് അരങ്ങേറുന്ന ഈ ആഘോഷം ദളപതി ആരാധകരെ ഉന്മാദത്തിലാക്കുന്നുണ്ട്.

വമ്പൻ താരനിരയും നിര്‍മ്മാണവും

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ജനനായകൻ നിർമ്മിക്കുന്നത് കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാതാവായ വെങ്കട്ട് കെ. നാരായണ ആണ്, കെ.വി.എൻ പ്രൊഡക്ഷൻസ് ബാനറിൽ.

പ്രത്യേക അതിഥികൾ

ദളപതി വിജയിന്റെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‍ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാന രംഗത്ത് പ്രത്യക്ഷപ്പെടുമെന്നതാണ് മറ്റൊരു വലിയ സർപ്രൈസ്.

റിലീസ് തീയതിയും അണിയറ പ്രവർത്തകർ

ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യുന്നു.

അണിയറ പ്രവർത്തകർ:

  • ഛായാഗ്രഹണം: സത്യൻ സൂര്യൻ
  • ആക്ഷൻ: അനിൽ അരശ്
  • ആർട്ട്: വി. സെൽവകുമാർ
  • കൊറിയോഗ്രാഫി: ശേഖർ, സുധൻ
  • ലിറിക്സ്: അറിവ്
  • കോസ്റ്റ്യൂം: പല്ലവി സിംഗ്
  • പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
  • മേക്കപ്പ്: നാഗരാജ്
  • പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
  • പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ
English Summary:

The audio launch of Vijay’s upcoming and reportedly final film Jananayakan, directed by H. Vinoth, will be grandly held on December 27 at Bukit Jalil Stadium in Kuala Lumpur, Malaysia. The film, produced by KVN Productions with music by Anirudh Ravichander, features major stars including Bobby Deol, Pooja Hegde, Prakash Raj, Gautham Vasudev Menon, Naren, Priyamani, and Mamitha. Directors Lokesh Kanagaraj, Atlee, and Nelson will appear in a song sequence. The film releases worldwide on January 9.

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

Related Articles

Popular Categories

spot_imgspot_img