പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഒടുവിൽ ഏറ്റുപറച്ചിൽ. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇപ്പോൾ ഇത്തരമൊരു ഏറ്റുപറച്ചിൽ നടത്തിയിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മനോജ് സിൻഹ ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമായ കാര്യമാണ്.

നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. വലിയ ഒരു സുരക്ഷ വീഴ്ച ഉണ്ടായി എന്ന് നിസംശയം പറയാം.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണം ഉണ്ടാകില്ല എന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുകൊണ്ട് തന്നെ പഹൽഗാമിൽ സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് വലിയ വീഴ്ചയാണെന്നും മനോജ് സിൻഹ പറഞ്ഞു.

ഹൽഗാമിൽ നടന്നത് പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണം

പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഇതുകൊണ്ടെന്നും ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയാൻ കഴിയില്ല.

കശ്മീരിൽ സമാധാനം ഉണ്ടാകരുത് എന്നാണ് പാക്കിസ്ഥാൻ ആഗ്രഹം. എന്നാൽ ജനങ്ങൾ തന്നെ ഇതിനെ എതിർത്ത് തോൽപ്പിക്കും.

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനുള്ള വലിയ തിരിച്ചടി ആയിരുന്നു. അതിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും നടത്താൻ പാകിസ്ഥാൻ തീാവ്രവദികൾക്ക് ധൈര്യം വന്നിട്ടില്ലെന്നും മനോജ് സിൻഹ വ്യക്തമാക്കി.

പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിൻഹ, സംഭവം സുരക്ഷ വീഴ്ച തന്നെയാണെന്ന്നിസംശയം പറയാമെന്നും കൂട്ടിച്ചേർത്തു.

പഹൽഗാമിൽ സംഭവിച്ചതെന്തോ അത് ദൗർഭാഗ്യകരമായ ഒരു കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം.

ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതായിരുന്നു പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്.

അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യത്തിനുള്ള ഒരു സാധ്യതയോ സൗകര്യമോ സ്ഥലമോ ഉണ്ടായിരുന്നില്ല.

2020 ൽ അധികാരമേറ്റ ജമ്മു കശ്മീരിന്റെ രണ്ടാമത്തെ എൽജി ഞെട്ടിപ്പിക്കുന്ന ഒരു വിശദാംശമാണ് സുരക്ഷ സേനയുടെ അസാന്നിധ്യത്തെ കുറിച്ചു ഇപ്പോൾ വെളിപ്പെടുത്തിയത്.

ആക്രമണം നടന്ന സ്ഥലം തുറന്ന പുൽമേടാണെന്നും അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാൻ തക്ക സൗകര്യമോ സ്ഥലമോ ഇല്ലായിരുന്നുവെന്നാണ് മനോജ് സിൻഹ പറഞ്ഞത്.

പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നതെന്നും മനോജ് സിൻഹ പറഞ്ഞു. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താനായി മനഃപൂർവമുള്ള പ്രഹരമായിരുന്നു അതെന്നാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്.

കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നുവെന്നും ലഫ്റ്റനന്റ് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണെന്നാണ് മനോജ് സിൻഹ പറയുന്നത്.

താഴ്വരയിലെ ബന്ദുകളും കല്ലെറിയൽ സംഭവങ്ങളും കഴിഞ്ഞ കാല സംഭവങ്ങളായി മാറിയെന്നും മനോജ് സിൻഹ കൂട്ടിച്ചേർത്തു.

”വർഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാകിസ്ഥാൻ ഇതുവഴി ലക്ഷ്യമിട്ടത്. ജമ്മു കശ്മീരിൽ സമാധാനം ഉണ്ടാകണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

വിനോദസഞ്ചാരികൾ കശ്മീരിലേക്ക് ഒഴുകിയെത്തുകയാണ്. കശ്മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാകിസ്ഥാൻ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു.

തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ല എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങൾ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾ. ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ല”

English Summary:

Jammu and Kashmir Lieutenant Governor Manoj Sinha has finally admitted to a security lapse in connection with the terrorist attack in Pahalgam. Sinha made the statement during an interview with a national media outlet, acknowledging shortcomings in the security arrangements related to the incident.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

യുവാക്കളെ സ്റ്റേഷനിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചു

യുവാക്കളെ സ്റ്റേഷനിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊലീസ് മർദ്ദനാരോപണങ്ങൾ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

Related Articles

Popular Categories

spot_imgspot_img