മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് മലപ്പുറം എസ് പിക്ക് പരാതി നന്‍കിയത്. Ivory Coast player Kanka Kausi Cloud has filed a complaint with Malappuram SP.
ആറു മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിന് കളിക്കാനാണ് കാങ്ക കൗസി കേരളത്തിലെത്തിയത്.
രണ്ട് മത്സരങ്ങൾക്കായി 5,000 രൂപ വാഗ്ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും നൽകിയില്ലെന്നാണ് കുവാസി പറയുന്നത്.കഴിഞ്ഞ ജനുവരിയില്‍ ഐവറി കോസ്റ്റില്‍നിന്ന് കൊല്‍ക്കത്തയിലെത്തി. പിന്നീട് അവിടെ നിന്നും മലപ്പുറത്ത് വരികയായിരുന്നു.
കെ പി നൗഫല്‍ എന്ന വ്യക്തിയുടെ കരാറില്‍ സീസണില്‍ രണ്ട് മത്സരങ്ങളാണ് കളിപ്പിച്ചത്. ഡൽഹിയിൽ നിന്നെത്തിയ മറ്റ് ആഫ്രിക്കൻ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ കൗസി ഭക്ഷണം കഴിച്ചിരുന്നത്. ജൂലായ് മൂന്നിന് ഇയാളുടെ വിസാ കാലാവധിയും അവസാനിക്കും. തുടർന്നാണ് പരാതി നൽകിയത്.