18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ

തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽ വീട്ടുകാർ അസഭ്യ വർഷം നടത്തിയതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പരാതി.

അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ ചീത്ത പറഞ്ഞെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതായി പിതാവ് അറിയിച്ചു.

പരാതിയിൽ പറയുന്ന സംഭവം നടക്കുന്ന സമയത്ത് അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി ഇവർ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു.

ഉടനെ തന്നെ പിതാവ് എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും പിതാവ് പരാതിയിൽ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അനുഷ മരിച്ചത്.

ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു അനുഷയെ കണ്ടെത്തിയത്.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തെന്നും വിശദാന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. സഹോദരി: ആരതി.

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ റാഷിദക്ക് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ പരത്തുവയലിപ്പടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും പെരുമ്പാവൂരിൽ നിന്നും വരികയായിരുന്ന കാറും നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാ​ഗം പൂർണമായും തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കപ്രശേരി സ്വദേശികളായ ദമ്പതികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിലുള്ള ബന്ധു വീട്ടിൽ പോവുകയായിരുന്നു എന്നാണ് വിവരം.

രണ്ടുപേരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മുഹമ്മദിന്റെ ഭാര്യ റാഷിദ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാലമ്പല ദർശനത്തിനു പോയവരാണ് ബസിൽ ഉണ്ടായിരുന്നത്.

Summary: 18-year-old ITI student Anusha was found dead by hanging inside her home in Venniyoor, Vizhinjam, Thiruvananthapuram. Police have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

Related Articles

Popular Categories

spot_imgspot_img