ബെര്‍ലിന്‍: യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് വീണ്ടും കപ്പുയര്‍ത്തണമെന്ന ഇറ്റലിയുടെ മോഹങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയത്.Italy, the current champions, are out of the Euro Cup
എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് ജയം. ആദ്യ പകുതിയില്‍ റെമോ ഫ്രൂലറും രണ്ടാം പകുതിയില്‍ റുബന്‍ വര്‍ഗാസും സ്വിറ്റ്സര്‍ലന്‍ഡിനായി വല ചലിപ്പിച്ചു.
3-4-3 ഫോര്‍മേഷനിലിറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. വമ്പന്മാരായ ഇറ്റലിക്കെതിരേ തുടക്കം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്.
തുടക്കം മുതല്‍ ഇറ്റലിയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 24ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സുവര്‍ണ്ണാവസരം ലഭിച്ചു. ബോക്‌സിനുള്ളിലേക്ക് സ്വിസ് താരം ബ്രീല്‍ എംബോളോക്ക് പാസ് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോളി തടുത്തു.
സ്വിസ് നിര പിടിമുറുക്കിയതോടെ ഇറ്റലി പരുക്കന്‍ കളി പുറത്തെടുത്തു. എന്നാല്‍ ഇതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സ്വിസ് ടീമിനായി. കാത്തിരിപ്പിനൊടുവില്‍ 37ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡെടുത്തു.
വര്‍ഗാസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ റെമോ ഫ്രൂലറിന് പിഴച്ചില്ല. ഇതോ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. ആദ്യ പകുതി പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 58% പന്തടക്കിവെച്ച സ്വിസ് നിര ഒന്നിനെതിരേ 10 ഗോള്‍ശ്രമങ്ങളാണ് ആദ്യ പകുതിയില്‍ നടത്തിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്. 37-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. വാര്‍ഗാസ് നല്‍കിയ അസിസ്റ്റില്‍നിന്ന് റെമോ ഫ്രൂലര്‍ ഗോള്‍ നേടുകയായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
46-ാം മിനിറ്റില്‍ വാര്‍ഗാസ് ബോക്സിന് പുറത്തുനിന്ന് പന്ത് ഉയര്‍ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു (2-1). മത്സരം ജയിച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.