News4media TOP NEWS
രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍ ഓവർടേക്കിങ്ങിനിടെ അപകടം; കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ
December 13, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത 3 മണിക്കൂറിൽ  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആണ് സാധ്യത.

കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മൂന്നു ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ടുള്ളത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ആറ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

അച്ചൻകോവിൽ ആറിൽ ജലനിരപ്പ് ഉയരുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ, നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹ...

News4media
  • Kerala
  • News

കരുതൽ തടങ്കലിൽ നിന്നും  പുറത്തിറങ്ങിയത് അടുത്തിടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വ...

News4media
  • Kerala
  • News
  • Top News

പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

News4media
  • Kerala
  • News
  • Top News

ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവ് കസ്റ്റഡിയില്‍

News4media
  • Kerala
  • News

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്...

News4media
  • Kerala
  • News

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

News4media
  • Kerala
  • News

കുട എടുക്കാൻ മറക്കണ്ട; കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യും; അതും ഇടിമിന്നലോടു കൂടിയ മഴ

News4media
  • Kerala
  • News
  • Top News

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയ...

© Copyright News4media 2024. Designed and Developed by Horizon Digital