ഏപ്രിലിൽ സംഭവിച്ച സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം, ജൂണിൽ മറ്റൊരു അപൂർവ ആകാശ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ നക്ഷത്ര നിരീക്ഷകർ തയ്യാറെടുക്കുകയാണ്. . “പ്ലാനറ്റ് പരേഡ്” എന്നറിയപ്പെടുന്ന ഈ അത്ഭുതം കാണുന്നതിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ആറ് ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയില്‍ ഒത്ത് ചേരുന്ന അപൂർവ്വ സംഭവമാണിത്. ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് ഇത്തരത്തില്‍ നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നത്. സംഭവം ജൂൺ 3 നാണ് നടക്കാൻ പോകുന്നത്.
എന്നാൽ ഇത് നേരിട്ട് കാണാമെന്ന മോഹം നടക്കില്ല. ആറ് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുമെങ്കിലും വെറും രണ്ട് ഗ്രഹങ്ങള്‍ മാത്രമാണ് ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുക. വലിപ്പം കൂടിയ ഗ്രഹങ്ങളായതിനാൽ ചൊവ്വയും ശനിയുമാണ് ഈ ഗ്രഹങ്ങള്‍. ഈ ഗ്രഹങ്ങള്‍ക്ക് തിളക്കം വളരെ കുറവായിരിക്കും. അതേസമയം സൂര്യനോട് ഏറെ അടുത്ത് കിടക്കുന്ന വ്യാഴവും ബുധനും മങ്ങിയ അവസ്ഥയിലായിരിക്കും. അതിനാല്‍ തന്നെ അവയെ ഭൂമിയില്‍ നിന്നും കാണാന്‍ കഴിയില്ല. യുറാനസും നെപ്‌ട്യൂണും ഭൂമിയില്‍ നിന്നും വളരെ ദൂരെയായതിനാൽ ഇവയെ കാണാന്‍ വലിയ ദൂരദർശിനികള്‍ വേണ്ടിവരും. എന്നാൽ, ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയിലെത്തുന്ന ഈ പ്ലാനറ്റ് പരേഡ് ഒരു അപൂര്‍വ്വ സംഭവം അല്ലെന്നും വ്രാല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗ്രഹവും ഭൂമിയെ പോലെ സൂര്യന് ചുറ്റും സഞ്ചരിക്കുന്നതിന് കൃത്യമായ ഒരു പാതയുണ്ട്. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ ഓരോന്നും അതാതിന്‍റെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ചില പ്രത്യേക സമയങ്ങളില്‍ ഇവയുടെ സഞ്ചാര വേഗത കാരണം നേര്‍രേഖയില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Read also: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; വിതരണം ചെയ്യുന്നത് ഒരുമാസത്തെ തുക