മാന്നാർ : 15 വർഷം മുമ്പ് വീട്ടിൽ നിന്നും കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന് സംശയം. മാന്നാറിൽ നിന്നും 15 വർഷം മുമ്പ് കാണാതായ കല എന്ന 20 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസിൽ അഞ്ചുപേരാണ് ഉള്ളതെന്നും നാലുപേരെ കസ്റ്റഡിയിൽ എടുത്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.It is suspected that the young woman who disappeared from her home 15 years ago was killed and buried
ഇക്കാര്യത്തിൽ പോലീസ് ജില്ലാമേധാവിയുടെ നേതൃത്വത്തിലെ അന്വേഷണങ്ങൾ നടന്നുവരികയാണ്. നേരത്തേ യുവതിയെ കാണാതായതിൽ പോലീസിന് പരാതി കിട്ടുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ഒന്നും കിട്ടുകയുണ്ടായില്ല.
എന്നാൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്ന് രണ്ടുമാസം മുമ്പ് കിട്ടിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. കലയെ വീടിനുള്ളിൽ തന്നെ കൊന്നു കുഴിച്ചുമൂടിയെന്നാണ് വിവരം കിട്ടിയത്.
അഞ്ചുപേരെ പിടികൂടേണ്ട സാഹചര്യത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ അന്വേഷണം നടന്നത്. മാന്നാറിലെ വീട്ടിലെത്തി പോലീസ് പരിശോധന ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹത നിറഞ്ഞ കേസുമായി ബന്ധപ്പെട്ട പരിശോധനകളൊക്കെ പൂർത്തിയാകേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും പോലീസ് കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ എടുക്കുക എന്നാണ് വിവരം.