ആഴക്കടലിൽ പതിയിരുന്ന് ശത്രക്കൾക്ക് മേൽ പ്രഹരമേൽപ്പിക്കാർ നാവിക സേനയ്ക്ക് കൂട്ടായി കൂടുതൽ അന്തർവാഹിനികളെത്തുമെന്നാണ് റിപ്പോർട്ട്. സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് പുതിയ അന്തർവാഹിനികൾ ആണ് നാവിക സേന വാങ്ങാൻ ഒരുങ്ങുന്നത്.It is reported that more submarines will be added to the navy
നാവികസേന 60,000 കോടി രൂപയുടെ ടെന്‍ഡറില്‍ രാജ്യത്ത് അത്യാധുനിക ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. മസഗാവ് ഡോക്ക്യാര്‍ഡ്സ് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയ്‌ക്ക് വിദേശ വെണ്ടര്‍മാരുടെ പങ്കാളിത്തത്തോടെയാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്.
ട്രയലിന്റെ രണ്ടാം ഘട്ടം സ്പെയിനില്‍ നടക്കുമെന്നും സ്പാനിഷ് കമ്പനിയായ നവന്റിയയും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയും ജൂണ്‍ അവസാനത്തോടെ തങ്ങളുടെ എഐപി സംവിധാനം പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ടെന്‍ഡറില്‍ ഭാരത നാവികസേന നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകത എഐപിയാണ്, കാരണം ഇത് കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ തുടരാനുള്ള കഴിവ് നല്‍കും, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവയുടെ വരവോടെ ഏദൻ കടലിടുക്ക് ഉൾപ്പെടെയുള്ള സമുദ്ര മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം അതിശക്തമാക്കും. നാവിക സേനയ്ക്ക് കരുത്ത് നൽകുന്ന ഈ അന്തർവാഹിനികൾ എഐപി അഥവാ എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്.
പ്രൊജക്ട് 75 ഐ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നാവിക സേന പുതിയ അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള ടെന്റർ ഇതിനോടകം തന്നെ നാവിക സേന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രൊജക്ട് 75 ഐ ലെ ഐ എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്തർവാഹിനികൾ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഫ്യുവൽ സെൽ എഐപി സാങ്കേതിക വിദ്യയാണ് അന്തർവാഹിനികളിൽ ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിനിടിൽ ദീർഘനേരം ചിലവിടാൻ അന്തർവാഹിനിയ്ക്ക് കരുത്ത് നൽകുന്നു.
ലിഥിയം, അയോൺ ബാറ്ററികൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതാണ് ദീർഘനേരം വെള്ളത്തിനടിയിൽ മുങ്ങിയിരിക്കാൻ അന്തർവാഹിനികൾക്ക് കരുത്ത് നൽകുന്നത്. ഇതിന് പുറമേ ആവശ്യമായ സമയത്ത് വേഗത കൈവരിക്കാനും സാധിക്കും.
ഫ്യുവൽ സെൽ എഐപി ദീർഘനേരം കുറഞ്ഞ വേഗതയിൽ നീങ്ങാൻ അന്തർവാഹിനിയ്ക്ക് ശേഷി നൽകുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴാണ് ഈ അന്തർവാഹിനികളുടെ ശക്തി യഥാർത്ഥത്തിൽ പ്രകടമാകുക. സാവധാനം നീങ്ങുന്ന അന്തർവാഹിനികൾ ശത്രുവിന്റെ അടുത്തേക്ക് എത്തുമ്പോൾ വേഗം കൈവരിക്കും. ഇത് പ്രഹര ശക്തി വർദ്ധിക്കാൻ കാരണം ആകും. ഇതിന് പുറമേ ശത്രുക്കളുടെ സോണാറുകൾക്ക് എഐപി ഉപയോഗിച്ചുള്ള അന്തർവാഹിനി കണ്ടെത്താൻ പ്രയാസമാണ് എന്നതും ഈ സാങ്കേതിക വിദ്യയുടെ സവിശേഷതയാണ്.
നിലവിൽ ലോകത്ത് തന്നെ എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തർവാഹിനികൾ നിർമ്മിച്ചതിൽ ഒന്നാം സ്ഥാനം ജർമ്മൻ കപ്പൽ നിർമ്മാതാക്കളായ തൈസെൻക്രുപ്പ് ആണ്. ഇവരാകും ഇന്ത്യയ്ക്ക് എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കപ്പൽ നിർമ്മിച്ച് നൽകുക എന്നാണ് സൂചന. 214 ക്ലാസ് അന്തർവാഹിനികൾ ആണ് ഇവർ നിർമ്മിച്ചത്. നോർവെ നാവിക സേനയുടെ 212 സിഡി ക്ലാസ് അന്തർവാഹിനിയിൽ ഉപയോഗിച്ചിരിക്കുന്ന എഐപി സാങ്കേതിക വിദ്യയുടെ നൂതന രൂപമാണ് 214 ക്ലാസ് അന്തർവാഹിനികൾ ഉപയോഗിക്കുന്നത്.
ഡീസൽ-ഇലക്ട്രിക് ബാറ്ററികൾക്കായി ഓക്‌സിജൻ എടുക്കാൻ പെരിസ്‌കോപ്പ് ഡെപ്ത് വരെ വരുമ്പോഴാണ് അന്തർവാഹിനികൾക്ക് ഏറ്റവും അപകടസാധ്യതയുള്ളത്. 212, 214 ക്ലാസ് അന്തർവാഹിനികൾക്ക് ഹൈഡ്രജൻ-പവർ ഫ്യൂവൽ സെൽ അധിഷ്ഠിത എഐപി സാങ്കേതികവിദ്യ ആണ് ഉള്ളത് ഇത് ഒരേസമയം മൂന്നാഴ്ചത്തേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കാൻ അന്തർവാഹിനിയെ സഹായിക്കുന്നു.
24 അന്തർവാഹിനികൾ ആണ് നമ്മുടെ നാവിക സേനയ്ക്ക് ആവശ്യം. നിലവിൽ 16 എണ്ണം നാവിക സേനയ്ക്ക് ഉണ്ട്. ഇതിൽ ആറെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവയ്ക്ക് 30 വർഷക്കാലത്തോളം പഴക്കമുണ്ട്. സമുദ്രമേഖലയിൽ വർദ്ധിക്കുന്ന ചൈനീസ് സ്വാധീനം ആണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്തർവാഹിനികൾക്കായി നാവിക സേനയ്ക്ക് പ്രേരണ നൽകുന്നത്. നിലവിൽ ഏദൻ കടലിടുക്ക് മേഖലയിൽ ചൈന സ്വാധീനം വ്യാപിപ്പിക്കുന്നുണ്ട്.
വെള്ളത്തിനടിയിൽ ഇരുന്ന് ബംഗാൾ ഉൾക്കടലിൽ മുഴുവനായി സുരക്ഷ ഉറപ്പാക്കാൻ എഐപി അന്തർവാഹിനികൾ എത്തുന്നതോടെ കഴിയും. ഏദൻ ഉൾക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ നീക്കങ്ങൾ നിർണായകമാകും.ഇതോടെ നാവികസേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും