ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ ഈ വർഷം കുഞ്ഞൻ കമ്പ്യൂട്ടർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. അത്യാധുനിക m4, m4 പ്രോ ചിപ്പുകൾക്കൊപ്പം മാക് മിനി എന്ന പേരിൽ കുഞ്ഞൻ കമ്പ്യൂട്ടർ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈൻ മാറ്റമായിരിക്കും ഇത്.It is reported that Apple, the leading tech company, will introduce SMALL computer this year.
1.4 ഇഞ്ചുള്ള ആപ്പിൾ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമാ യിരിക്കും മാക് മിനിക്ക്. അല്ലെങ്കിൽ ആപ്പിൾ ടിവിയേക്കാൾ അൽപ്പം ഉയരം കൂടാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി ‘ഒരു ചെറിയ ബോക്‌സിലെ ഒരു ഐപാഡ് പ്രോ’ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
പവർ കേബിളും എച്ച്ഡിഎംഐ പോർട്ടും സഹിതം മാക് മിനി മോഡലുകളുടെ പിൻഭാഗത്ത് ടൈപ്പ്-സി പോർട്ടുകൾ പരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്. ഇത് രണ്ട് വേർഷനുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട് ഐപാഡ് പ്രോയ്ക്ക് സമാനമായ സ്റ്റാൻഡേർഡ് M4 ചിപ്പ്, M4 പ്രോ ചിപ്പ് എന്നിങ്ങനെ അവതരിപ്പിക്കാനാണ് സാധ്യത.
അടിസ്ഥാന മോഡൽ ഈ മാസം വിതരണക്കാരിലേക്ക് എത്തിയേക്കും. അതേസമയം ഹൈ-എൻഡ് മോഡൽ ഒക്ടോബർ വരെ തയ്യാറായേക്കില്ല. ഇതാദ്യമായാണ് ആപ്പിളിന്റെ മാക് ലൈനപ്പ് ഒരേ M4 ചിപ്പുമായി വരുന്നത്.