അത് എ. ആർ റഹ്മാന്റെയല്ല; ‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത് മറ്റൊരാൾ, അത് മറ്റൊരു ഗായകൻ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്; വെളിപ്പെടുത്തലുമായി ആർജിവി

 

എ.ആർ.റഹ്‌മാന് ഓസ്‌കർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് മറ്റൊരാളാണെന്ന് വെളിപ്പെടുത്തൽ. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.”ജയ് ഹോ’ യഥാർത്ഥത്തിൽ ​ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ചിട്ടപ്പെടുത്തിയത്. 2008ൽ സുഭാഷ് ഘായ്‌ സംവിധാനം ചെയ്ത ‘യുവരാജ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ‘ജയ് ഹോ’ ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് പാട്ടിനു പിന്നിൽ’. ഈ പാട്ട് ചിട്ടപ്പെടുത്തുമ്പോൾ റഹ്മാൻ ലണ്ടനിലായിരുന്നെന്നും രാം ​ഗോപാൽ വർമ പറഞ്ഞു. 2008ൽ പുറത്തിറങ്ങിയ യുവ്‌രാജ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ജയ് ഹോ ചിട്ടപ്പെടുത്തിയത് എ.ആർ. റഹ്‌മാനല്ല, ഗായകൻ കൂടിയായ സുഖ്‌വിന്ദർ സിങ്ങിന്റെ ഈണമാണിത് എന്നാണ് രാം ഗോപാൽ വർമയുടെ ഇപ്പോഴത്തെ ആരോപണം.

സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച യുവ്‌രാജ് എന്ന ചിത്രത്തിൽ ഈ ഗാനം അനുയോജ്യമായി തോന്നാത്തതുകൊണ്ട് സംവിധായകൻ സുഭാഷ് ഘായി ഉപേക്ഷിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ റഹ്‌മാൻ അത് സ്ലംഡോഗ് മില്യണയർ എന്ന സിനിമയിൽ ഉപയോഗിച്ചു. എന്നാൽ കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ നൽകിയത് സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണെന്ന് അറിഞ്ഞപ്പോൽ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് റഹ്മാനോട് ചോദിച്ചിരുന്നുവെന്നും രാം ​ഗോപാൽ വർമ ചോദിക്കുന്നു. ഇതിന് ‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നും രാം ഗോപാൽ വർമ അഭിമുഖത്തിൽ പറയുന്നു. ‘ആ സമയത്ത് റഹ്‌മാൻ ലണ്ടനിലായിരുന്നു. സംവിധായകൻ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ പിറന്നത്. പിന്നീട് ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കി. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

Read Also: ക്യാപ്റ്റൻ ആണത്രെ ക്യാപ്റ്റൻ; പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നി; പാണ്ഡ്യയ്ക്കെതിരെ മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; അവേശംമൂത്ത് പോസ്റ്റ് ചെയ്തു, അബദ്ധം മനസ്സിലാക്കി പിൻവലിച്ചപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img