News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

ഇന്ത്യയിൽ ആദ്യ വാ​ഹനാപകട മരണം നടന്നിട്ട് 110 വർഷം; അതും കേരളത്തിൽ; മരിച്ചത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

ഇന്ത്യയിൽ ആദ്യ വാ​ഹനാപകട മരണം നടന്നിട്ട് 110 വർഷം; അതും കേരളത്തിൽ; മരിച്ചത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
September 5, 2024

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യ വാ​ഹനാപകട മരണം നടന്നിട്ട് 110 വർഷം തികയുന്നു. നമ്മുടെ കേരളത്തിലാണ് രാജ്യത്ത് ആദ്യത്തെ വാഹനാപകടം നടന്നത്. It has been 110 years since the first road accident death in India

കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് രാജ്യത്തെ ആദ്യ വാഹനാപകടത്തിൽ മരിച്ച വ്യക്തി.

1914 സെപ്റ്റംബർ 20ന് മാവേലിക്കര കുറ്റിത്തെരുവിൽ വെച്ചായിരുന്നു അപകടം. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്.

ഒപ്പം ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു. മോട്ടോർ വാഹന വകുപ്പി​ന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഓർമ്മപ്പെടുത്തലാണിത്.

യുഎസ് നാഷണൽ സേഫ്റ്റി കൗൺസിലിന്റെ കണക്ക് പ്രകാരം1908ൽ അമേരിക്കയിൽ നിരത്തിൽ കൊല്ലപ്പെട്ട ആളുകളുെടെ എണ്ണം 751 ആയിരുന്നു. അതേ വർഷമാണ് ഹെൻട്രി ഫോർഡ് അസംബ്ലിലൈൻ പ്രിൻസിപ്പൽ പ്രാവർത്തികമാക്കിക്കൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് കാർ വിപ്ലവം തീർക്കുന്നത്.

പിന്നെയുള്ള രണ്ടു പതിറ്റാണ്ട് കൊണ്ട് 15 മില്യണിലധികം ഫോർഡ് ടി വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. 1935 ആയപ്പോൾ അമേരിക്കയിൽ റോഡ് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37000 ആയി വർധിച്ചു. എന്നാൽ 2020ൽ അമേരിക്കയിൽ നിരത്തിൽ കൊല്ലപ്പെട്ടവർ 36560 പേർ മാത്രമാണ്.

ഇന്ത്യയിൽ ഒരാൾ പോലും വാഹനാപകടത്തിൽ മരിക്കാതിരുന്ന വർഷമാണ് 1908 എന്നത് അതിശയകരമായ കാര്യമാണ്. എന്നാൽ 2020ൽ മാത്രം കൊല്ലപ്പെട്ടത് 151470 പേരാണ് .

എത്ര ഭീതിതമായ ഒരു വർധനവാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.1970 കളോട് കൂടിത്തന്നെ മിക്ക വികസിത രാജ്യങ്ങളിലും റോഡ് അപകടം മൂലമുള്ള മരണനിരക്ക് കുറയാൻ തുടങ്ങി.

പക്ഷെ ഇന്ത്യയിൽ മാത്രമാണ് റോഡ് സുരക്ഷയോടുള്ള നിസം​ഗത. അതുകൊണ്ടുതന്നെ മരണനിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]