ഗസയ്ക്ക് പുറമെ ലെബനീസ് ആതിർത്തിയിൽ രണ്ടാമതൊരു യുദ്ധമുഖം തുറക്കാനൊരുങ്ങി ഇസ്രയേൽ. ഇതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന ഭീതി ലോമെങ്ങും വ്യാപിക്കുകയാണ്. ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചപ്പോൾ തന്നെ ലെബനോനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു. (Israel to open a second war front)
ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർമാരും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെയും നാവിക താവളത്തിന്റെയും ദൃശ്യങ്ങൾ ഹിസ്ബുള്ള പകർത്തിയതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം.
ദൃശ്യങ്ങൾ ഹിസ്ബുള്ള പുറത്തു വിട്ടതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ഫൈറ്റർ ജെറ്റുകൾ തുടർച്ചയായി ബോബ് വർഷിക്കുകയും ചെയ്തു. പ്രദേശം സമ്പൂർണ യുദ്ധത്തിലേക്ക് കടക്കുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.